കണ്ണൂർ: മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനുമായുള്ള പൊലീസ് തെളിവെടുപ്പ് തുടരുന്നു. മൂന്നാം തവണയും മൊയ്തീനെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പരസ്യമായി സായുധ പ്രകടനം നടത്തിയ സംഭവങ്ങളിലും സായുധരായി വീടുകളിൽ എത്തിയ സംഭവങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. രണ്ട് മാസത്തിന് മുൻപാണ് കബനീ ദളം കമാൻഡറായ മൊയ്തീൻ ആലപ്പുഴയിൽ പൊലീസ് പിടിയിലായത്. ആലപ്പുഴയിലെത്തിയ മൊയ്തീനെ ഒരു ഹോട്ടലിൽ വച്ച് കണ്ട പൊലീസുകാരാണ് പിടികൂടിയത്. വിവിധ ജില്ലകളിലായി നാൽപതോളം കേസുകളാണ് മാവോയിസ്റ്റ് കബനീ ദളം പ്രവർത്തകർക്കുള്ളത്. കബനീ ദളം പിളർന്നതായും ഒരു ഭാഗം കർണാടകയിലേക്ക് കടന്നതായും ആണ് അന്വേഷണ സംഘങ്ങൾ പറയുന്നത്. മൊയ്തീനും സംഘവും പിടിയിലായതോടെയാണ് കബനീ ദളം അവസാനിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.
Is Kabani Dalam ending?